Ernakulam

എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടം, 20 പേർക്ക് പരുക്ക്

Please complete the required fields.




എറണാകുളം ഇടപ്പള്ളിയിൽ വാഹനാപകടം, 20 പേർക്ക് പരുക്ക്. കെഎസ്ആർടിസി ബസും ട്രാവലറും കുട്ടിയിടച്ചാണ് അപകടം. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്.

ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല തീർത്ഥാടകരുടെ ട്രാവലറിലേക്ക് ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിച്ചു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

അടുത്ത് സർവീസ് കഴിഞ്ഞ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് കെഎസ്ആ‌‍ർടിസി ജീവനക്കാർ പറയുന്നു. സ്ഥിരമായി ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ്.

Related Articles

Leave a Reply

Back to top button