Kozhikode

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തർക്കം; കോഴിക്കോട് നാദാപുരത്ത് സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടി; ആറുപേര്‍ക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട് : നാദാപുരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തർക്കം. സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി, സംഭവത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റു. നാദാപുരം പതിനൊന്നാം വാർഡിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ടുവെന്നാരോപിച്ച് പാർട്ടി പ്രവർത്തകനായ ഭവിലാഷിനെ ബ്രാഞ്ച് സെക്രട്ടറി സജീവന്‍റെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്നാണ് ആരോപണം.

ഭവിലാഷിനും രക്ഷിതാക്കൾക്കും സജീവനും ഒപ്പമെത്തിയ പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സജീവന് സ്ഥാനാർത്ഥിയാക്കാനായിരുന്നു ആലോചനയെങ്കിലും ഭവിലാഷ് ഇടപെട്ട് ദിലീപ് എന്നയാളെ സ്ഥാനാർത്ഥിയാക്കിയെന്ന് ആരോപിച്ചായിരുന്നു തർക്കവും സംഘർഷവുമുണ്ടായത്.

Related Articles

Back to top button