
താമരശ്ശേരി : ഉപയോഗശൂന്യമായ മരുന്നുകൾ തിരിച്ചെടുത്ത് അവ ശാസ്ത്രീയമായി നശിപ്പിക്കാനുള്ള പദ്ധതി തദ്ദേശസ്ഥാപനങ്ങളിലൂടെ നടപ്പാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ (കെപിപിഎ) ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ഉപയോഗശൂന്യമായ മരുന്നുകൾ മണ്ണിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് മരുന്നുകളുടെ സാന്നിധ്യം മണ്ണിൽ നിലനിലനിൽക്കുന്നതിനും അത് ഭക്ഷ്യശൃംഖലയുടെ ഭാഗമായി മനുഷ്യരിലേക്ക് തിരിച്ചെത്താനും ഇടയാക്കുമെന്ന് സമ്മേളനം കൂട്ടിച്ചേർത്തു.
ഏരിയാസമ്മേളനം താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എം.ടി. അയ്യൂബ് ഖാൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയൻ കോറോത്ത്, ജില്ലാ പ്രസിഡന്റ് പി. ഷറഫുന്നീസ, കെ.എം. സുനിൽകുമാർ, പി. രത്‌നവല്ലി, എം.ടി. നജീർ, പി.ഐ. അഹമ്മദ്, എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സി. ഹസീന (പ്രസി.), പി.ഐ. അഹമ്മദ്, പി.പി. അബ്ദുറസാഖ് (വൈ. പ്രസി.), ആർ.കെ. സുനീറ (സെക്ര.), പി. രത്നവല്ലി, എൻ.പി. റജില (ജോ. സെക്ര.), പി.പി. ജാഫർ (ഖജാ.).





