
കോഴിക്കോട് : കോഴിക്കോട് ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല) നിർമിക്കുന്ന എം.ടി. വാസുദേവൻ നായർ സ്മാരക ഹാളിന്റെ പ്രവൃത്തി ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് കെ. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. എം. ചന്ദ്രൻ, കെ. സുബൈർ, വിനീഷ് വിദ്യാധരൻ, സന്നാഫ് പാലക്കണ്ടി, സി.എം. സജീന്ദ്രൻ, അങ്കത്തിൽ അജയകുമാർ, കെ.പി. അശോക് കുമാർ എന്നിവർ സംസാരിച്ചു.





