Kozhikode

സർവകക്ഷിയോഗത്തിൽ തീരുമാനമായില്ല; ഫ്രഷ്കട്ടിനെതിരായ സമരം പുനരാരംഭിച്ചു

Please complete the required fields.




താമരശ്ശേരി : താമരശ്ശേരി കട്ടിപ്പാറ ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് എതിരെ സമരം പുനരാരംഭിച്ചു. താമരശ്ശേരി അമ്പലമുക്കിൽ പന്തല് കെട്ടിയാണ് സമരം. ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം തുറക്കുന്നതിൽ ‌സർവകക്ഷിയോഗത്തിൽ തീരുമാനമായില്ല. പിന്നാലെയാണ് സമരം പുനരാരംഭിച്ചു. തുടർ ചർച്ച നടത്താൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.

പ്രശ്നങ്ങൾ പരിഹരിക്കാതെ ഫ്രഷ് കട്ട് തുറക്കരുതെന്ന് എം.കെ മുനീർ ആവശ്യപ്പെട്ടു. തുറക്കുകയാണെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്ന് കലക്ടറെ അറിയിച്ചിരുന്നു. സമരസമിതി പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും യോഗം രണ്ടു ദിവസത്തിനകം ചേരും. ഫ്രഷ് കട്ട് തുറക്കുന്ന കാര്യത്തിൽ യു.ഡി എഫ് വിയോജന കുറിപ്പ് രേഖപ്പെടുത്തി. കമ്പനി അധികൃതരെ ചർച്ചയ്ക്ക് വിളിച്ചാൽ തങ്ങൾ പങ്കെടുക്കില്ലെന്നും എം കെ മുനീർ വ്യക്തമാക്കി. ജില്ലാ കളക്ടറുടെ ചേംബറിലാണ് യോ​ഗം നടത്തിയത്.

ഫാക്ടറി തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധം താൽകാലികമായി സമരസമിതി മാറ്റിവെച്ചിരുന്നു. സംസ്കരണ പ്ലാൻ്റ് തുറക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ഉടമകൾ അറിയിച്ചു. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവർത്തനം തുടങ്ങൂ എന്ന് ഉടമകൾ അറിയിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് പ്രവർത്തനം നിർത്തിയ ‌ഫ്രഷ് കട്ട് പ്ലാന്റിന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.

Related Articles

Back to top button