Kozhikode

കോഴിക്കോട് ബാലുശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍

Please complete the required fields.




കോഴിക്കോട് : ബാലുശ്ശേരിയില്‍ എംഡിഎംഎയുമായി ഉള്ള്യേരി സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍. ഉള്ള്യേരി മഠത്തില്‍ കുന്നുമ്മല്‍ മുഹമ്മദ് ജവാദ് (29) ആണ് ഇന്നലെ രാത്രി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ഏകദേശം 3 ലക്ഷത്തോളം വില വരുന്ന 76 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്. ജില്ലയിലെ തന്നെ പ്രധാന എംഡിഎംഎ ശൃംഖലയിലെ കണ്ണിയാണ് ഇയാള്‍ എന്നും ഇയാള്‍ക്ക് മുന്‍പ് പേരാമ്പ്ര, പയ്യോളി, ബാലുശ്ശേരി എന്നീ സ്റ്റേഷനുകളില്‍ എംഡിഎംഎ കേസ് ഉള്ളതായും അത്തോളിയില്‍ എസ് ഡി സ്റ്റാമ്പ് കൈവശം വെച്ചതിന് കേസുള്ളതായും പൊലീസ് പറഞ്ഞു.

ബാലുശ്ശേരി സ്റ്റേഷനില്‍ ഒരു എംഡിഎം എ കേസില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. എംഡി എം എ വിറ്റു കിട്ടുന്ന പൈസ കൊണ്ട് ആഡംബര ജീവിതം നയിച്ചു വരികയായിരുന്ന ഇയാള്‍ ഉപഭോക്താക്കള്‍ക്ക് ലൊക്കേഷനില്‍ സാധനങ്ങള്‍ വച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. നിരന്തരം വാടകവീടുകള്‍ മാറുന്നതിനാലും കാറുകള്‍ മാറ്റി ഉപയോഗിക്കുന്നതിനാലും ഇയാളെ കണ്ടെത്താന്‍ പൊലീസിന് ബുദ്ധിമുട്ട് ആയിരുന്നു.

റൂറല്‍ എസ്പി കെ.ഇ ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര ഡിവൈഎസ്പി രാജേഷ് എംപിയുടെ മേല്‍നോട്ടത്തില്‍ ബാലുശ്ശേരി സബ്ഇന്‍സ്‌പെക്ടര്‍ വിഷ്ണു എസ് നായര്‍, എസ് സിപിഒ ഇ.കെ ഷമീര്‍, സുരേഷ്, ഹോം ഗാര്‍ഡ് ശങ്കരന്‍, ജില്ല നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ സദാനന്ദന്‍, എസ് സിപിഒ എന്‍.എം ഷാഫി, ഡിവൈഎസ്പി സ്‌കോട് അംഗമായ സിഞ്ചുദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായും പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും ബാലുശ്ശേരി പോലീസ് അറിയിച്ചു.

Related Articles

Back to top button