
എറണാകുളം പുത്തൻവേലിക്കരയിൽ 60 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി. പരിമൾ സാഹുവിന്റെ വധശിക്ഷയാണ് റദ്ദാക്കിയത്. പ്രതിയെ കുറ്റവിമുക്തനാക്കി. ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. 2018 ലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നോർത്ത് പറവൂർ അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് വധ ശിക്ഷ വിധിച്ചത്.വീട്ടിലേക്ക് അതിക്രമിച്ച് കയറി കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് ബലാത്സംഗം ചെയ്തശേഷം കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തി എന്നായിരുന്നു കുറ്റപത്രം. അന്നത്തെ ഡിവൈഎസ്പിയായിരുന്ന സുജിത് ദാസായിരുന്നു കേസിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്നത്. പിന്നീട് വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. മറ്റേതെങ്കില്‍ കേസില്‍ ഇയാള്‍ പ്രതിയാണെങ്കില്‍ ശിക്ഷ അനുഭവിച്ച കാലഘട്ടം പരിഗണിച്ചുകൊണ്ട് ആ കേസില്‍ കൂടി വെറുതെ വിടണമെന്നാണ് ഹൈക്കോടതി വിധി. തെളിവുകളുടെ അഭാവത്തിലാണ് ഹൈക്കോടതി ഇത്തരത്തിലൊരു വിധിയിലേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം.





