കോണ്‍ഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി പ്രവര്‍ത്തക; കെപിസിസി പ്രസിഡന്റിന് അയച്ച കത്ത് പുറത്ത്

കോണ്‍ഗ്രസ് പ്രവര്‍ത്തകയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ലൈംഗിക അതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി കെപിസിസി പ്രസിഡന്റിന് അയച്ച കത്തിന്റെ പകര്‍പ്പ്. ഈ മാസം 16-ാം തീയതി സണ്ണി ജോസഫിന് അയച്ച കത്തിന്റെ പകര്‍പ്പാണ് പരാതിക്കാരി പുറത്തുവിട്ടത്. ആരോപണ വിധേയനായ പുതുക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സിഎച്ച് സാദത്തിനെ പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ സംരക്ഷിക്കുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു.25ന് യുവതി പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തതോടെയാണ് സാദത്തിനെതിരെ പാര്‍ട്ടി തലത്തില്‍ പോലും നടപടിയെടുത്തത്.
സിഎച്ച് സാദത്ത് എന്ന വ്യക്തിയും ഞാനും ഒരേ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവരാണ്. ലൈംഗിക ചുവയോടെ സംസാരിക്കുകയും എന്റെ കയ്യില്‍ കയറിപ്പിടിക്കുകയും സിറ്റൗട്ടില്‍ നിന്ന് വിസിറ്റിംഗ് ഹാളിലേക്ക് ബലമായി പിടിച്ച് വലിച്ചിടുകയുമായിരുന്നു. ഡിസിസിയില്‍ നിന്ന് എന്നോട് ഇതിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയാന്‍ എന്നെ വിളിച്ചു വരുത്തി രണ്ട് മണിക്കൂറിലധികം സംസാരിച്ചു. പലരെയും സംരക്ഷിക്കുന്ന രീതിയിലായിരുന്നു ഇവര്‍ എന്നോട് ചോദിച്ചത്. അവിടെ നിന്നും നീതി കിട്ടില്ലെന്ന്് ഉറപ്പായത് കൊണ്ടാണ് നേരിട്ട് വനിതാ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത് യുവതി .കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാദത്തിനെതിരെ പൊലീസ് കേസെടുത്തത്. 10000 രൂപ പലിശയ്ക്ക് വാങ്ങുകയും തിരിച്ചുകൊടുക്കുന്നതിന് വേണ്ടി സാദത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ലൈംഗികാസക്തിയോടുകൂടി കൈയില്‍ ബലമായി കടന്നു പിടിക്കുകയും മോശമനായ രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതിയില്‍ പറയുന്നത്.





