IndiaKerala

പ്രേക്ഷകരാണ് എന്നെ സിനിമ നടനാക്കിയത്, എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിസ്മയമാണ്, അച്ഛൻ എന്ന നിലയിൽ വിസ്‌മയയുടെ അരങ്ങേറ്റത്തിന് ആശംസകൾ ; മോഹൻലാൽ

Please complete the required fields.




മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു. മോഹൻലാലും, പ്രണവ് മോഹൻലാലും ഉൾപ്പടെ മലയാളസിനിമയിലെ നിരവധി താരങ്ങൾ ഒന്നിച്ചായിരുന്നു സിനിമയുടെ പൂജ നടന്നത്.സിനിമയിൽ വരണമെന്നോ നടൻ ആകണമെന്നോ ആഗ്രഹിച്ച ആളല്ല ഞാൻ. കാലത്തിന്റെ നിശ്ചയം പോലെ ഞാൻ സിനിമയിൽ വന്നു. പ്രേക്ഷകരാണ് എന്നെ ഒരു സിനിമ നടനാക്കിയത്. എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് ഞാൻ കണക്കാക്കുന്നത്.ഞാൻ ഒരിക്കലും കരുതിയില്ല മക്കൾ സിനിമയിൽ എത്തുമെന്ന് . ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം വിസ്മയമായി മാത്രമാണ് കാണുന്നത്. മകൾ വിസ്മയ തന്നെയാണ് സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞത്. ഇതൊരു തുടക്കം തന്നെയാകട്ടെ. മക്കൾക്ക് അച്ഛൻ എന്ന് നിലയിലും അഭിനേതാവ് എന്ന് നിലയിലും ആശംസകൾ നേരുന്നു.

‘സിനിമയിൽ വരണമെന്നോ നടൻ ആകണമെന്നോ ആഗ്രഹിച്ച ആളല്ല ഞാൻ. കാലത്തിന്റെ നിശ്ചയം പോലെ ഞാൻ സിനിമയിൽ വന്നു. പ്രേക്ഷകരാണ് എന്നെ ഒരു സിനിമ നടനാക്കിയത്. എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. എന്റെ മകളുടെ പേര് തന്നെ വിസ്മയ മോഹൻലാൽ എന്നാണ്. ഒരു സിനിമയിൽ അഭിനയിക്കണം എന്ന് അവൾ പറഞ്ഞു. അതിനുള്ള എല്ലാ സൗകര്യങ്ങളും നമുക്കുണ്ട്. വർഷങ്ങളായി നടത്തി വരുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയും ഒപ്പം ആന്റണി പെരുമ്പാവൂരുമുണ്ട്.ഒരു നല്ല സബ്ജക്ട് കിട്ടി അതിന്റെ പേര് തന്നെ തുടക്കം എന്നാണ്. സിനിമ യാത്രയിൽ എന്റെ താഴ്ച്ചയിലടക്കം എന്റെ ഒപ്പം ഒരുപാട് പേർ ഉണ്ടായിരുന്നു. വിസ്മയക്കും അത്തരമൊരു ഭാഗ്യം ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അപ്പുവിന്റെ ഒരു സിനിമ ഇന്ന് റിലീസാകുകയാണ്. ഇതെല്ലാം ആക്സിഡന്റൽ ആയി സംഭവിച്ച കാര്യമാണ്. രണ്ട് പേർക്കും എന്റെ ആശംസകൾ’, മോഹൻലാലിന്റെ വാക്കുകൾ.ഇത് അഭിമാന നിമിഷം, ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല മക്കൾ സിനിമയിൽ എത്തുമെന്ന്. ഈ വർഷം ഒരുപാട് സന്തോഷങ്ങൾ ലഭിച്ചു, വിസ്‌മയയുടെ അരങ്ങേറ്റത്തിന് എല്ലാ ആശംസയും അറിയിക്കുന്നുവെന്ന് സുചിത്ര മോഹൻലാൽ പറഞ്ഞു.ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Back to top button