
കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിൽ ഉടലെടുത്ത പ്രശ്നം പരിഹാരത്തിലേക്ക് നീങ്ങിയതിന് പിന്നാലെ പരിഹാസവുമായികെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. ഇന്ന് രാവിലെ ചേർന്ന് എൽഡിഎഫ് യോഗത്തിലെ തീരുമാനങ്ങൾ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ പിഎം ശ്രീ, മെസ്സി, ശബരിമല സ്വർണ്ണ പാളി വിഷയങ്ങൾ പരാമർശിക്കുന്നു.കലൂർ സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു, പി എം ശ്രീ പദ്ധതിയുടെ എംഒയു തിരുത്താൻ അർജൻറീന ഫുട്ബോൾ ഫെഡറേഷനെ സമീപിക്കാൻ തീരുമാനിച്ചു. കേരളത്തെ അവഗണിച്ച മെസ്സിക്കെതിരെ ഡൽഹിയിലെ ബ്രസീൽ എംബസിയിലേക്ക് മാർച്ച് നടത്താൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തി. എന്നിങ്ങനെയായിരുന്നു സന്ദീപ് വാര്യരുടെ കുറിപ്പ്.
സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്
രാവിലെ ചേർന്ന് എൽഡിഎഫ് യോഗത്തിലെ തീരുമാനങ്ങൾ
1) കലൂർ സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു.
2) പി എം ശ്രീ പദ്ധതിയുടെ എംഒയു തിരുത്താൻ അർജൻറീന ഫുട്ബോൾ ഫെഡറേഷനെ സമീപിക്കാൻ തീരുമാനിച്ചു.
3) കേരളത്തെ അവഗണിച്ച മെസ്സിക്കെതിരെ ഡൽഹിയിലെ ബ്രസീൽ എംബസിയിലേക്ക് മാർച്ച് നടത്താൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തി.





