Alappuzha

പിഎംശ്രീ വിവാദം; ‘എൽഡിഎഫിൽ ചർച്ചയുടെ വാതിൽ എപ്പോഴും തുറന്നു കിടക്കുകയാണ്, ചർച്ചക്കായി മുഖ്യമന്ത്രി വിളിച്ചിട്ടില്ല’ – ബിനോയ് വിശ്വം

Please complete the required fields.




ആലപ്പുഴ: കൂടിയാലോചനകളില്ലാതെ പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ട വിഷയത്തിൽ ചർച്ചക്കായി മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശയപരമായും രാഷ്ട്രീയപരമായും ഏറ്റവും ഉചിതമായ തീരുമാനം കൈകൊള്ളും.

സിപിഎമ്മും സിപിഐയും എൽഡിഎഫിന്റെ ഭാഗമാണ്. എൽഡിഎഫിൽ ചർച്ചയുടെ വാതിൽ എപ്പോഴും തുറന്നു കിടക്കുകയാണ്. എൽഡിഎഫിന് ആശയാടിത്തറയും രാഷ്ട്രീയാടിത്തറയുമുണ്ട്. പരസ്പരം ബന്ധങ്ങളും ചർച്ചകളുമുണ്ട്. സമവായ സാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് കമ്മിറ്റി കൂടാൻ പോവുകയാണെന്ന് മറുപടി.
അതേസമയം, പിഎംശ്രീയിൽ ഒപ്പിട്ട വിഷയത്തിൽ ചർച്ചകൾക്കായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്. പ്രശ്‌നപരിഹാരത്തിനാണ് യോഗം എന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചത്.

Related Articles

Back to top button