
കോഴിക്കോട് സ്വദേശി യുവാവിനെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വി ജെ അർജുൻ (28) ആണ് മരിച്ചത്. യുകെയിൽ നിന്നും പൊലീസ് ആണ് കഴിഞ്ഞ ദിവസം വിവരം അറിയിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായുള്ള തുടർ നടപടി ക്രമങ്ങൾക്കായി പ്രാദേശിക മലയാളി സമൂഹം ബന്ധപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.
2022ൽ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസക്സിൽ എംഎസ് പഠനത്തിനായി എത്തിയതാണ് ബിടെക് കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ അർജുൻ. കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേൽപ്പാലത്തിന് സമീപം ഒതയോത്ത് വില്ലയിൽ വിമുക്ത ഭടൻ എം കെ വിജയന്റെയും ജസിയയുടെടെയും മകനാണ്. സഹോദരങ്ങൾ: വി ജെ അതുൽ, വി ജെ അനൂജ. സഹോദരി ഭർത്താവ്: അക്ഷയ്.





