
കോഴിക്കോട്: കോഴിക്കോട് അഞ്ച് മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി . കഴിഞ്ഞ മാസം 30 -നാണ് കോഴിക്കോട് ചാലിയത്ത് നിന്നും മത്സ്യബന്ധനത്തിനായി പോയവർ കടലിൽ കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിനായി കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡ് സംഘം പുറപ്പെട്ടു . കഴിഞ്ഞ വെള്ളിയാഴച്ചയാണ് ഇവർ മത്സ്യബന്ധനത്തിനായി പോയത് .
ഇന്നലെ രാവിലെയാണ് ഇവർ തിരിച്ചെത്തേണ്ടിയിരുന്നത് . ഇതുവരെയായിട്ടും തിരിച്ച് എത്താത്തതിനെ തുടർന്നാണ് ചാലിയത്തുള്ള മറ്റ് മത്സതൊഴിലാളികൾ കോസ്റ്റൽ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് ബന്ധപ്പെട്ടപ്പോഴാണ് കടൽ പ്രക്ഷുബ്ധം ആണെന്നും തിരിച്ചെത്താൻ കഴിയാത്ത സാഹചര്യം ആണെന്നും അറിയുന്നത് . വൈകീട്ട് അഞ്ച് മണിയോടെ കോസ്റ്റ് ഗാർഡ് അവിടെ എത്താൻ സാധിക്കുകയുള്ളു.





