India

സ്വന്തം ചോരയല്ലേ എന്നിട്ടും? മദ്യ ലഹരിയിൽ സ്വന്തം കുഞ്ഞിനെ താഴ്ച്ചയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി പിതാവ്; പിന്നാലെ ആത്മഹത്യ

Please complete the required fields.




ഡെറാഡൂൺ: മദ്യ ലഹരിയിൽ സ്വന്തം കുഞ്ഞിനെ താഴ്ച്ചയിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി യുവാവ്. ഇതിനു ശേഷം കുറ്റബോധത്താൽ യുവാവും ആത്മഹത്യ ചെയ്തു. 3 മാസം മാത്രം പ്രായമായ കുഞ്ഞും 30 വയസുകാരനായ അച്ഛനുമാണ് ഈ ദാരുണ സംഭവത്തിൽ മരിച്ചത്.മദ്യ ലഹരിയിൽ ഇയാൾ കുഞ്ഞിനെ ഒരു കൊക്കയിലേക്ക് വലിച്ചെറിയുകയായിരുന്നു. നേപ്പാൾ സ്വദേശിയായ ലളിത് (30), ഭാര്യ കമലയും തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറയുന്നു. ലളിത് മദ്യത്തിന് അടിമയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.ചൊവ്വാഴ്ച്ചയാണ് സംഭവം. വൈകുന്നേരം ഭാര്യ കമലയുമായി വഴക്കുണ്ടാക്കിയ ശേഷം തന്റെ 3 മാസം പ്രായമായ കുഞ്ഞിനെയുമെടുത്ത് സ്വന്തം വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു കമല. എന്നാൽ അമ്മയുടെ മടിയിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്ത് ലളിത് ഓടുകയായിരുന്നു.ഇതിന് ശേഷം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട്, കുഞ്ഞിനായി ഒരുപാട് നേരം തെരച്ചിൽ നടത്തി. എന്നാൽ ഫലമുണ്ടായില്ല. ഇതിനെത്തുടർന്നുണ്ടായ നിരാശയിൽ ബോധം തെളിഞ്ഞതോടെ ലളിത് കൊക്കയിലേക്ക് ചാടി. നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണമടയുകയായിരുന്നു.

Related Articles

Back to top button