മൂന്ന് വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിരയാക്കിയകേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും

കോഴിക്കോട് : മൂന്ന് വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിരയാക്കിയ കേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ. എട്ട് വയസുള്ള സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ മേപ്പയ്യൂർ കൊഴക്കല്ലൂർ സ്വദേശി കിഴക്കേ വടക്കേ ചാലിൽ അബ്ദുൽസലാം (45) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് കെ. നൗഷാദ് അലി ശിക്ഷ വിധിച്ചത്.
പ്രതിയുടെ മകളുടെ സഹപാഠികളും കൂട്ടുകാരുമായ മൂന്ന് പെൺകുട്ടികളെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. 2023 ജൂലൈ മാസം നാലിന് സ്കൂൾ വിട്ടു വീടിന്റെ പരിസരത്ത് വെച്ച് കളിക്കുകയായിരുന്നു അയൽവാസികളായ മൂന്നു കുട്ടികളും. ആ സമയത്ത് പ്രതി സ്ഥലത്തേക്ക് വരികയും പരിസരത്തൊന്നും ആളില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ഓരോരുത്തരെയായി ഉപദ്രവിക്കുകയായിരുന്നു.
പിന്നീട് കുട്ടികൾ പരാതി നൽകുകയും സിപിഒ സുബിഷ രേഖപ്പെടുത്തിയ പരാതിയുടെ അടിസ്ഥാനത്തിൽ മേപ്പയൂർ പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. മേപ്പയൂർ ഇൻസ്പെക്ടർ ജംഷീദ് പി, എസ് ഐ അതുല്യ കെ ബി എന്നിവരാണ് കേസ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപ ത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി മൂന്ന് കേസുകളിലായി 42 രേഖകൾ ഹാജരാക്കുകയും ഒന്നു മുതൽ 33 കൂടിയ സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. മനോജ് അരൂർ ഹാജരായി.





