Kozhikode

പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം; ഷാഫി പറമ്പിൽ എം പി യുടെ ആദ്യ വാർത്താ സമ്മേളനം നാളെ

Please complete the required fields.




കോഴിക്കോട് : ഷാഫി പറമ്പിൽ എംപിയുടെ വാർത്താ സമ്മേളനം നാളെ നടക്കും. പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം ഷാഫി പറമ്പിൽ എം പി നടത്തുന്ന ആദ്യ വാർത്താ സമ്മേളനമാണ്. നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് DCC യിലാണ് വാർത്താ സമ്മേളനം നടക്കുക. സർജറിക്ക് ശേഷം ഷാഫി ഇന്ന് കോൺഗ്രസിന്റെ പൊതുവേദിയിലെത്തിയിരുന്നു. കോഴിക്കോട് നടക്കുന്ന കോൺഗ്രസ് നേതൃക്യാമ്പിലാണ് അദ്ദേഹമെത്തിയത്.

പൊലീസ് മർദനത്തിൽ മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.

പേരാമ്പ്രയിൽ യുഡിഎഫ് – സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷമുണ്ടാവുകയും സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോ​ഗവും ലാത്തിച്ചാർജും നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത്. കൂടാതെ ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം – യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.

Related Articles

Back to top button