Kozhikode

കളർടോൺ ചിത്രപ്രദർശനംതുടങ്ങി

Please complete the required fields.




കോഴിക്കോട് : വരകളിൽത്തെളിയുന്ന പഴമയുടെ ദൃശ്യഭംഗിയുമായി കളർടോൺ ചിത്രപ്രദർശനം ശനിയാഴ്ച ലളിതകലാ ആർട്ട് ഗാലറിയിൽ തുടങ്ങി. ജീവിതഗന്ധിയായ കാഴ്ചകളൊരുക്കുന്നത് പി.എസ്. നിരഞ്ജനകൃഷ്ണയും സഹോദരൻ പി.എസ്. നിവേദ്കൃഷ്ണയുമാണ്. ബുദ്ധനുംഗ്രാമീണപ്പെൺകൊടിമാരും ഗ്രാമീണദൃശ്യങ്ങളുമാണ് വേറിട്ട പ്രദർശനത്തെ സമ്പന്നമാക്കുന്നത്. അതോടൊപ്പം നടന്മാരായ സത്യന്റെയും നസീറിന്റെയും ഛായാചിത്രങ്ങളും കൗതുകം പകരും. അക്രിലിക്, മ്യൂറൽ മാധ്യമങ്ങളിലാണ് ചിത്രങ്ങൾ സാക്ഷാത്കരിച്ചിരിക്കുന്നത്. ചിത്രരേഖ ആർട്ട് ആൻഡ് കൾച്ചറൽ അക്കാദമിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

പേരാമ്പ്ര ജോയിന്റ് ആർടിഒ പി.എം. പ്രഗീഷിന്റെയും അരിമ്പ്ര വിഎച്ച്എസ്എസ് അധ്യാപിക ഷീലാ ജി. നായരുടെയും മക്കളാണ് നിരഞ്ജനയും നിവേദും.നിരഞ്ജന പ്രോവിഡൻസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയും നിവേദ് ചേവായൂർ ഭവൻസിൽ എട്ടാംക്ളാസ് വിദ്യാർഥിയുമാണ്. കോഴിക്കാട് ട്രാഫിക്ക് ഉത്തരേഖലാ ഡെപ്യൂട്ടി കമ്മിഷണർ സി.വി.എം. ഷെറീഫ് ഉദ്ഘാടനംചെയ്തു. ആർട്ടിസ്റ്റ് മദനൻ മുഖ്യാതിഥിയായിരുന്നു. പ്രദർശനം 22-ന് സമാപിക്കും.

Related Articles

Back to top button