
കോഴിക്കോട് : ബീച്ച് വെൻഡിങ് മാർക്കറ്റിൽ കാർട്ടുകൾ നൽകിയതിൽ അഴിമതിയാരോപിച്ച് നാഷണൽ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂണിയൻ ബീച്ച് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിനുമുന്നിൽ ധർണ നടത്തി.
ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവ് അധ്യക്ഷനായി. കോർപ്പറേഷൻ കൗൺസിലർമാരായ കെ.സി. ശോഭിത, എസ്.കെ. അബൂബക്കർ, നേതാക്കളായ കെ.വി. അബ്ദുൽ ജലീൽ, ഒ. കുഞ്ഞുമുഹമ്മദ്, പി.ടി. ധർമരാജ് എന്നിവർ സംസാരിച്ചു.





