Kozhikode

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരിക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ മുഹമ്മദ് സാലിഹ് അബ്ദുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് മുഹമ്മദ് സാലിഹ് തുഷാരയെ മര്‍ദ്ദിച്ചത്.

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയതായിരുന്നു മുഹമ്മദ് സാലിഹ്. ആറാം വാര്‍ഡിൽ കഴിയുന്ന ബന്ധുവിനെ കാണാൻ മുഹമ്മദ് സാലിഹിന് സുരക്ഷാ ജീവനക്കാരിയായ തുഷാര പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു.
തന്‍റെ പക്കൽ പാസുണ്ടെന്ന് മുഹമ്മദ് സാലിഹ് പറഞ്ഞെങ്കിലും പ്രവേശിക്കാൻ സാധിക്കില്ലെന്ന് തുഷാര ആവർത്തിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ മുഹമ്മദ് സാലിഹ് തുഷാരയെ മർദ്ദിച്ചെന്നാണ് ആരോപണം.

Related Articles

Back to top button