Kozhikode

താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി വെഴുപ്പൂരിൽ മയക്കുമരുന്ന് ലഹരിയിൽ മകൻ പിതാവിൻ്റെ തലക്ക് ആക്രമിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ വൈകി എത്തുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.
ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു, പോലീസിൻ്റെ കൺമുന്നിൽ വെച്ച് മൊബൈൽ ഫോണുകൊണ്ട് പിതാവിനെ എറിയുകയും, ഇതേ തുടർന്ന് മുറിവേൽക്കുകയുമായിരുന്നു. .മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

പ്രദേശത്ത് പല യുവാക്കളും മയക്കുമരുന്ന് മാഫിയയുടെ വലയിലാണെന്നും, വിൽപ്പന സംഘത്തെ പിടികൂടുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Related Articles

Back to top button