Idukki

കൊല്ലപ്പെട്ടത് മൂന്ന് പൊലീസുകാർ; ജാർഖണ്ഡ് സ്ഫോടനക്കേസ് പ്രതി മൂന്നാറിൽ പിടിയിൽ, അറസ്റ്റ് ചെയ്തത് എൻഐഎ

Please complete the required fields.




ഇടുക്കി: മൂന്ന് പൊലീസുകാരെ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ് പിടിയിലായത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.സംഘത്തിന്റെ അന്വേഷണത്തിനിടയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ മൂന്നാറിൽ നിന്ന് ഇന്നലെ രാത്രിയോടെ മൂന്നാർ പൊലീസിന്റെ സഹായത്തോടെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാർ പൊലീസ് സ്റ്റേഷനിൽ സുരക്ഷയിൽ പ്രതിയെ പാർപ്പിച്ചിരിക്കുകയാണ്.

2021ആണ് ഝാർഖണ്ഡിൽ സ്ഫോടനത്തിലൂടെ 3 പൊലീസുകാരെ പ്രതി കൊലപ്പെടുത്തിയത്. ഒന്നര വർഷം മുൻപാണ് സഹൻ കേരളത്തിൽ എത്തിയത്.സഹനൊപ്പം കൂടുതൽ ആളുകൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെല്ലാം എവിടെയാണെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക. പ്രതിയുമായി ഇന്ന് എൻഐഎ സംഘം കൊച്ചിയിൽ എത്തും.

Related Articles

Back to top button