Kerala

അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടം നവംബര്‍ 17ന്

Please complete the required fields.




കേരളത്തില്‍ നടക്കുന്ന അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് ഫുട്‌ബോളിന്റെ മിശിഹായും ലോകചാമ്പ്യന്മാരായ അര്‍ജന്റീന ടീമും കേരളത്തിന്റെ മണ്ണില്‍ പന്തുതട്ടാനിറങ്ങുന്നത്.

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു.’കാണികളുടെ എണ്ണത്തില്‍ വിദഗ്ധസമിതിയുടെ നിര്‍ദ്ദേശപ്രകാരം അന്തിമ തീരുമാനം എടുക്കും. 50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. ഗതാഗത നിയന്ത്രണം ഉണ്ടാകും. ഫാന്‍ പാര്‍ക്കുകള്‍ ക്രമീകരിക്കും. കൂടുതല്‍ സിസിടിവികളും ഡ്രോണുകളും സുരക്ഷയ്ക്കായി ഒരുക്കും’, പുട്ട വിമലാദിത്യ പറഞ്ഞു.

Related Articles

Back to top button