Kozhikode

ഷാഫിയെ ആക്രമിച്ചത് എല്‍ഡിഎഫ് കണ്‍വീനറുടെ സന്തതസഹചാരികളിലൊരാള്‍’; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്

Please complete the required fields.




കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയെ ആക്രമിച്ച പൊലീസ് നടപടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരന്‍ എന്നിവരുടെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതിയെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.

ഒരാഴ്ചക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജുവിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനറുടെ സന്തതസഹചാരിയായ ആറോളം പൊലീസുകാരുണ്ട്. ഇവരിലൊരാളാണ് എംപിയെ ആക്രമിച്ചതെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.ഗ്രനേഡ് ഉപയോഗിക്കാനും ലാത്തിച്ചാര്‍ജ് നടത്താനുമുള്ള നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റ് ചികിത്സയിലുള്ള കെഎസ് യുക്കാരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടാ സംഘമാണ് ആക്രമിച്ചതെന്നും നിയാസ് ആരോപിച്ചു.

Related Articles

Back to top button