
കൂടത്തായി : സംസ്ഥാന കായിക മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയിലെ ഭിന്നശേഷി വിഭാഗം പെൺകുട്ടികൾക്കുള്ള ദ്വിദിന ഹാൻഡ് ബോൾ കോച്ചിംഗ് ക്യാമ്പ് കൂടത്തായി സെൻ്റ്മേരിസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 14 വയസ്സിന് മുകളിലും താഴെയും മത്സരിക്കുന്ന പെൺകുട്ടികളുടെ രണ്ട് ടീമുകളിലായി 24 വിദ്യാർത്ഥികളാണ് പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിൽ കൊടുവള്ളി ബി ആർ സി യുടെ ചുമതലയിൽ ആണ് പരിശീലനം നടന്നുകൊണ്ടിരിക്കുന്നത്.
ഒക്ടോബർ 11,12 തിയ്യതികളിലായി നടക്കുന്ന പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് നിർവഹിച്ചു. കൊടുവള്ളി ബി പി സി മെഹറലി വി എം സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ ബാബു അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗത്തിൽ ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, പിടിഎ പ്രസിഡണ്ട് സത്താർ പുറായിൽ, സിബി മാനുവൽ, ഖദീജ ഇ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ അഷ്റഫ് കെ.സി നന്ദി പറഞ്ഞു.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് സെൻമേരിസ് സ്കൂൾ കായികാധ്യാപകൻ സിബി മാന്വവൽ സമഗ്ര ശിക്ഷ കോഴിക്കോട് കായികാധ്യാപകരായ സുബീന ഒ.പി നീതു ഹാൻ്റ്ബോൾ സ്റ്റേറ്റ് താരങ്ങളായ അലൻ വിൻസെൻ്റ്,കാർത്തിക്ക് രാജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.





