
ഓമശ്ശേരി : എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ ഓമശ്ശേരിയിൽ ഡിവിഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള സ്വഫ് വ ക്യാമ്പ് നടത്തി. എസ് എസ് എഫ് കേരള എക്സിക്യൂട്ടീവ് അംഗം സ്വാദിഖ് അഹ്സനി പെരുമുഖം ക്ലാസിന് നേതൃത്വം നൽകി.
ഡിവിഷൻ പ്രസിഡന്റ് സകിയുദ്ദീൻ അഹ്സനി കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി സ്വാഗതവും ഫിനാൻസ് സെക്രട്ടറി റഹീം സഖാഫി നന്ദിയും പറഞ്ഞു.





