India

ബസ് സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; കോഴിക്കോട്, മാനന്തവാടി സ്വദേശികൾ ഉൾപ്പെടെ നാലു പേർക്ക് ദാരുണാന്ത്യം

Please complete the required fields.




ബംഗളൂരു: ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. രണ്ടു മലയാളികളടക്കം നാലു പേർ മരിച്ചു . കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരു ഹുൻസൂരിൽ സിമൻറ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു .

ഡി.എൽ.ടി ട്രാവൽസിന്റെ സ്ലീപ്പർ ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ കോഴിക്കോട് സ്വദേശി പ്രിയേഷ് എന്നിവരാണ് മരിച്ച മലയാളികൾ. രണ്ടു പേർ കർണാടക സ്വദേശികളാണ്. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ 3.30 ഓടെ ആയിരുന്നു അപകടം. കനത്ത മഴയും വനമേഖല ആയതിനാലും രക്ഷാപ്രവർത്തനം വൈകി. രാവിലെ ഏഴുമണിയോടെ ആണ് മൃതദേഹം പുറത്തെടുക്കാനായത്.

Related Articles

Back to top button