
താമരശ്ശേരി : താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാജോർജ് ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി താമരശ്ശേരിയിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. തുടർന്ന് ആരോഗ്യമന്ത്രി വീണാജോർജിന്റെ കോലംകത്തിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ഗിരീഷ് കുമാർ അധ്യക്ഷനായി.
എം.സി. നാസിമുദ്ദീൻ, നവാസ് ഈർപ്പോണ, ഒ.എം. ശ്രീനിവാസൻ, സലാം മണക്കടവൻ, ജ്യോതി ഗംഗാധരൻ, ബാലകൃഷ്ണൻ പല്ലങ്ങോട്, കെ. സരസ്വതി, സത്താർ പള്ളിപ്പുറം, പി.കെ. ഗംഗാധരൻ, ബാബു അബ്രഹാം, ഖദീജ സത്താർ, ചിന്നമ്മ ജോർജ്, വി.സി. അരവിന്ദൻ കെ.കെ.എം. ഹനീഫ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ടി.പി. ഷരീഫ് ,യു.ആർ. ഗിരീഷ്, സണ്ണി കുഴമ്പാല, കെ.പി. കൃഷ്ണൻ, വി.കെ.എ. കബീർ, എംപി.സി. ജംഷിദ്, സി.എം. രാജൻ, അൻഷാദ് മലയിൽ, രാജേഷ് കോരങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി





