Kozhikode

ജിഎസ്ടി റെയ്ഡ്: 12.280 കിലോ സ്വർണം പിടിച്ചെടുത്തു

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ആറ് ആഭരണനിർമാണശാലകളിൽ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ റെയ്ഡിൽ 12.280 കിലോ സ്വർണം പിടികൂടി. 10 കിലോ ഉരുക്കിയ സ്വർണവും 2.280 കിലോ സ്വർണക്കട്ടികളുമാണ് പിടിച്ചെടുത്തത്. കല്ലായി, ബേപ്പൂർ, ഫറോക്ക്, വെസ്റ്റ്ഹിൽ, തളി എന്നിവിടങ്ങളിലായിരുന്നു ചൊവ്വാഴ്ച തിരുവനന്തപുരം, തൃശ്ശൂർ ഇന്റലിജൻസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

ഉരുക്കിയ സ്വർണം ഫറോക്കിൽനിന്നും സ്വർണക്കട്ടികൾ കല്ലായിയിൽനിന്നുമാണ് പിടിച്ചെടുത്തത്. നഗരത്തിലെ ആഭരണനിർമാണശാലകളിൽ അഞ്ചുകോടിയുടെ നികുതിവെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. ഫറോക്കിൽനിന്ന് നികുതിവെട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന രേഖകൾ പിടിച്ചെടുത്തു. റെയ്ഡിൽ 4620 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തെങ്കിലും 63 ലക്ഷംരൂപ നികുതിയടച്ചതിനെത്തുടർന്ന് വിട്ടുകൊടുത്തു.

Related Articles

Back to top button