India

പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായി, വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; തലനാരിഴക്ക് രക്ഷ

Please complete the required fields.




ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ ടേക്ക് ഓഫിനിടെ ചെറു വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടം. നാല് യാത്രികരും രണ്ടു പൈലറ്റുമാരുമടങ്ങിയ വിമാനമാണ് അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. ഭോപാലിലേക്ക് പോകാനായി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം എയര്‍ സ്ട്രിപ്പിന്റെ ചുറ്റുമതിലിന്റെ 400 മീറ്റര്‍ അടുത്ത് വരെയെത്തി നില്‍ക്കുകയായിരുന്നു. ജെഫ്ഫ്സെര്‍വ് ഏവിയേഷന്റെ ഇരട്ട എഞ്ചിന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വുഡ്‌പെക്കര്‍ ഗ്രീന്‍ അഗ്രി ന്യൂട്രിപാഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അജയ് അറോറ, എസ്ബിഐ ഉദ്യേഗസ്ഥരായ സുമിത് ശര്‍മ്മ, വൈസ് പ്രസിഡന്റ് (ഓപ്പറേഷന്‍സ്) രാകേഷ് ടിക്കു, യുപി പ്രോജക്ട് ഹെഡ് മനീഷ് പാണ്ഡെ എന്നിവരടങ്ങുന്ന സംഘമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Back to top button