
വളാഞ്ചേരി: വെട്ടിച്ചിറയില്‍ ചായക്കടയ്ക്ക് തീപ്പിടിച്ചു. ദേശീയപാത ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ചായക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പാചകവാതകം ചോര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. വലിയ പൊട്ടിത്തെറിയോടെയാണ് തീ പടര്‍ന്നുപിടിച്ചത്.
അതേസമയം മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന് തീപ്പിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. വാന്‍ പൂര്‍ണമായും കത്തിനശിച്ചു. മത്സ്യവുമായി പള്ളിക്കരയില്‍നിന്ന് ഉള്ളാളിലേക്ക് പോവുകയായിരുന്നു വാഹനം. പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കാസര്‍കോട്ടുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.





