Kerala

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടു; ദ്വാരപാലക പീഠം സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ ശ്രമിച്ചു

Please complete the required fields.




വിവാദസ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിന്റെ തെളിവ് ട്വന്റിഫോറിന്. കഴിഞ്ഞ വർഷം ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ നീക്കം നടത്തി. ദേവസ്വം ബോർഡിനെ അറിയിക്കും മുൻപ് അന്ന് എക്സിക്യുട്ടീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ചെന്നൈയിലെ സ്മാർട്ട് ക്രിയേഷന് കത്ത് അയച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിൽ വഴി വിട്ട ഇടപെടലിനു മുരാരി ബാബു മുൻപും അവസരം ഒരുക്കിയെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തി. ഉണ്ണകൃഷ്ണൻ പോറ്റിയുടെ കൈയിൽ ദ്വാരപാലക പീഠം കൊടുത്തുവിടാൻ നിർദേശം നൽകിയത് മുരാരി ബാബു ആണെന്ന് തെളിയിക്കുന്നതാണ് സ്മാർട്ട് ക്രിയേശഷൻസ് തിരിച്ചയച്ച കത്തിൽ വ്യക്തമാണ്.ഈ കത്ത് മുരാരി ബാബു അയക്കുന്നതും തിരിച്ച് സ്മാർട്ട് ക്രിയേഷൻസ് തിരിച്ചയക്കുന്നതും ദേവസ്വത്തിന്റെ അനുമതിയില്ലാതെയാണ്. സ്മാർട്ട് ക്രിയേഷൻസ് തിരിച്ചയച്ച കത്തിൽ എക്‌സിക്യൂട്ടീവ് ഓഫീസറെന്ന രീതിയിൽ മുരാരി ബാബു ഒപ്പിടകയും ദ്വാരപാലക പീഠങ്ങൾ കൊടുത്തുവിടാൻ അനുവദിക്കുന്നുവെന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 2024ലെ ശ്രമം ദേവസ്വം ബോർഡ് ഇടപെട്ട് തടയുകയായിരുന്നു.

Related Articles

Back to top button