Kerala

ശബരിമലയിലെ സ്വർണ മോഷണം; സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷം, സഭ നിർത്തിവച്ചു

Please complete the required fields.




ശബരിമലയിലെ സ്വർണമോഷണത്തിൽ ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേളയിൽ തന്നെ വിഷയം ഉന്നയിച്ച പ്രതിപക്ഷം, നടുത്തളത്തിലിറങ്ങി. നോട്ടീസ് പോലും നൽകാതെയാണ് പ്രതിഷേധമെന്ന് സ്പീക്കർ വിമർശിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനറും പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം പ്രതിഷേധം തുടർന്നപ്പോൾ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി, സഭ നിർത്തിവച്ചു.ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. സ്വർണം പൂശിയയഥാർത്ഥ ദ്വാരപാലക ശില്പം ഉയർന്ന നിരക്കിൽ വിൽപ്പന നടത്തിയെന്നാണ് കോടതി പറഞ്ഞത്. ലക്ഷക്കണക്കിന് വിശ്വാസികളെയാണ് വഞ്ചിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. അതുകൊണ്ട് ഗൗരവതരമായ ആവശ്യം മുന്നോട്ടുവെക്കുന്നുവെന്നും ദേവസം മന്ത്രി രാജിവെക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് പ്രസിഡണ്ടിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും എന്നാൽ ഹൈക്കോടതി വിധി മാനിക്കാൻ പ്രതിപക്ഷം തയ്യാറല്ലെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.ന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടിട്ട് കുറേക്കാലമായെന്ന് മന്ത്രി എം ബി രാജേഷ് കുറ്റപ്പെടുത്തി. തുടർച്ചയായ തിരിച്ചടികളാണ് കാരണം. കോടതിയെ ഭയമാണ് നിയമസഭയെ ഭയമാണ് ചർച്ചയെ ഭയമാണ്. ഭീരുത്വം ആവർത്തിക്കപ്പെടുന്നുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.ചോദ്യോത്തരവേള തടസ്സപ്പെടുത്തിയുള്ള പ്രതിപക്ഷത്തിന്റെ നടപടിയെ ഭരണപക്ഷ അംഗങ്ങൾ വിമർശിച്ചു. എന്നാൽ സ്വർണപ്പാളി കാണാതായ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷത്തെ വിമർശിക്കാത്തത് ശ്രദ്ധേയമായി.

Related Articles

Back to top button