
കോഴിക്കോട് : ദി കാലിക്കറ്റ് ടൗൺസർവീസ് സഹകരണബാങ്ക്, ബീച്ച് ആശുപത്രിയിൽ നീതി മെഡിക്കൽസ്റ്റോർ തുടങ്ങി. ജനങ്ങൾക്ക് പരമാവധി വിലക്കുറവിൽ ജീവൻരക്ഷാമരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീതി മെഡിക്കൽസ്റ്റോർ തുടങ്ങിയത്.
കാൻസർ, ഡയാലിസിസ് മരുന്നുകൾ 75 ശതമാനവും ശസ്ത്രക്രിയാ ഉപകരണങ്ങൾ 50 ശതമാനവും ജനറിക് മരുന്നുകൾ 75 ശതമാനവും ഇൻസുലിൻ 20 ശതമാനവും ബ്രാൻഡഡ് മരുന്നുകൾ 16 ശതമാനവുംവരെ വിലക്കുറവിൽ സ്റ്റോറിൽ ലഭ്യമാകും.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ആദ്യവിൽപ്പന നിർവഹിച്ചു. കൗൺസിലർ കെ. റംലത്ത്, ബീച്ച് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.സി. അനുരാധ, പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷൻ പ്രസിഡന്റ് എൻ. സുബ്രഹ്മണ്യൻ, സർക്കിൾ സഹകരണ യൂണിയൻ അംഗം വി. ഗിരീഷ് കുമാർ, ബാങ്ക് ചെയർമാൻ ടി.വി. നിർമലൻ, ജനറൽ മാനേജർ ഇ. സുനിൽകുമാർ, വൈസ് ചെയർമാൻ ഒ.എം. ഭരദ്വാജ് എന്നിവർ സംസാരിച്ചു.





