സിപിഐഎം കൊല്ലം പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും; പാലക്കാട് സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

സിപിഐഎം കൊല്ലം പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. പാലക്കാട് ജില്ലയിലെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പാലക്കാട് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും. തുടർന്ന് സെക്രട്ടറി സി കെ രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും. 177 പ്രതിനിധികളും 41 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. കീഴ് ഘടകങ്ങളിലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയും കണ്ണമ്പ്രയിലെ ഭൂമി ഇടപാട് ഉൾപ്പെടെ സമ്മേളനത്തിൽ ചർച്ചയാകും.
കൊല്ലം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊട്ടാരക്കരയിൽ തുടക്കമാകും രാവിലെ 10 ന് പ്രതിനിധി സമ്മേളനം പി ബി അംഗം എസ് രാമചന്ദ്രൻപിള്ള ഉദഘാടനം ചെയ്യും. ജനുവരി 2 ന് പൊതുസമ്മേളനം ഉദഘാടനം ചെയ്യുന്നത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കരുനാഗപ്പള്ളി കുണ്ടറ മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ് തോൽവി ആകും സമ്മേളനത്തിൽ പ്രധാനമായും ചർച്ചയാകുക. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയും സമ്മേളനത്തിൽ ചർച്ചയാകും. ജില്ലാകമ്മിറ്റിയിൽ നിന്നും തരം താഴ്ത്തിയ പി ആർ വസന്തൻ ഉൾപ്പെടെയുള്ള നേതാക്കൾ വീണ്ടും ഇടം പിടിക്കുമോ എന്നത് ശ്രദ്ധേയമാണ്.





