Ernakulam

കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി; എത്തിയത് ഹൈക്കോടതി നിർദേശത്തെ തുടർന്ന്

Please complete the required fields.




കൊച്ചി: ആർ.എൽ.വി. രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസിൽ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി.ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇവർ കോടതിയിൽ ഹാജരായത്.
കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.നെടുമങ്ങാട് എസ്‌സി എസ്ടി പ്രത്യേക കോടതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഹാജാരാകാനാണ് ജസ്റ്റിസ് കെ.ബാബു നിർദേശിച്ചത്.ജാമ്യാപേക്ഷ നൽകിയാൽ അന്നുതന്നെ തീർപ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

Related Articles

Back to top button