India

ഭീകരാക്രമണ മുന്നറിയിപ്പ്; മുംബൈയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

Please complete the required fields.




മുംബൈ: ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ പൊലീസ് സുരക്ഷ ശക്തമാക്കി.  വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാളെ ഖലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടി. 

അവധിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥരെ അടക്കം തിരികെ വിളിപ്പിച്ചു. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷക്കായി മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പുതുവത്സര പരിപാടികൾക്കെല്ലാം നേരത്തെ തന്നെ മുംബൈയിൽ നിരോധനമുണ്ട്. പുതിയ സാഹചര്യത്തിൽ രാത്രി കർഫ്യൂ കൂടുതൽ കർശനമായി നടപ്പാക്കും.

Related Articles

Leave a Reply

Back to top button