Kozhikode

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

Please complete the required fields.




കോഴിക്കോട്: ന​ഗരത്തിൽ ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് തീപിടിച്ചു. നഗരത്തിൽ സ്വർണപ്പണിക്കാരായ മഹാരാഷ്ട്ര സ്വദേശികളായ അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിനാണ് തീപിടിച്ചത്. ചിന്താവളപ്പിന് സമീപം ക്രൈംബ്രാഞ്ച് ഓഫീസിനടുത്ത് ബുധനാഴ്ച രാത്രി 8.45-നാണ് സംഭവം.

സ്കൂട്ടറിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം റോഡിൽ സൈഡിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, അതിനിടെ വാഹനം പൂർണമായും കത്തി നശിച്ചു. പോലീസും അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണച്ചു.

Related Articles

Back to top button