Wayanad

വയനാട് കൽപറ്റയിൽ ആശുപത്രി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




വയനാട്: കൽപ്പറ്റ ഫാത്തിമ ആശുപത്രി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. അട്ടപ്പാടി സ്വദേശി തങ്കച്ചൻ (51) ആണ് തൂങ്ങി മരിച്ചത്. ആശുപത്രിയില മെയിന്റനൻസ് സൂപ്പർവൈസറായിരുന്നു. 15 വര്‍ഷമായി ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ ലോൺഡ്രിയുടെ മേൽക്കൂരയിലാണ് തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

സംഭവത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊഴിൽ സ്ഥലത്തെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ ഈ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. തങ്കച്ചന് ആശുപത്രിയിൽ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിശദീകരണം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Back to top button