
രാഹുൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം തുടർന്ന് എൽഡിഎഫ്. രാഹുൽ മാങ്കൂട്ടം സാമാന്യ മര്യാദ കാണിക്കണം. അത് കോൺഗ്രസ് മനസിലാക്കണം. തെറ്റ് ചെയ്തെന്ന് ഉറപ്പുള്ളത് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. മുതിർന്ന നേതാക്കൾ രാഹുലിനെ അനുകൂലിച്ച് മത്സരിച്ച് പ്രസ്താവനയിറക്കുകയാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികൾക്കോ വിശ്വാസത്തിനൊ എതിരെ ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ദേവസ്വം ബോർഡ് ഇക്കാര്യം വ്യക്തമാക്കി.
സിപിഐ എം വിശ്വാസികൾക്ക് എതിരെന്ന് പ്രചരിപ്പിച്ച് ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സി പി ഐ എമ്മിന് ഇരട്ടത്താപ്പ് ഇല്ല. സിപിഐ എമ്മിന് ഒരു നിലപാട് മാത്രമേ ഉള്ളൂ. നേരത്തെയും ആ നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴത്തെ നിലപാടും മുൻ നിലപാട് തന്നെ. മറിച്ചുള്ള വ്യഖ്യാനം ശരിയല്ല എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.





