Kozhikode
ബോംബാക്രമണം രണ്ട് പേർ അറസ്റ്റിൽ; വടകര തിരുവള്ളൂർ വീടാക്രമണത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ പിടിയിൽ

വടകര : വോട്ടെണ്ണൽ ദിവസം തിരുവള്ളൂരിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിന് ബോംബ് എറിഞ്ഞ കേസിൽ രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ.
കുണ്ടാറ്റിൽ സലാം മങ്കേറ്റുമണ്ണിൽ മുഹമ്മദ് എന്നിവരെയാണ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി വീട്ടിൽ നിന്നാണ് ഇരുവരും പൊലീസ് പിടിയിലായത്.
ഇന്ന് കോടതിയിൽ ഹാജറാക്കും. തിരുവള്ളൂർ ചാനിയം കടവ് ശാന്തിനഗറിൽ കൊടക്കാട്ട് കുഞ്ഞികണ്ണന്റെ വീടിന് നേരെയായിരുന്നു ബോംബെറിഞ്ഞത്.





