Thiruvananthapuram
പൊതുമരാമത്ത് വകുപ്പിന് ഇന്ന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസം’; സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണിന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു ദിവസം തന്നെ ഒരു നിയമസഭാ മണ്ഡലത്തിലെ മൂന്ന് പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കമിടുകയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തില്‍ 1905 ല്‍ നിര്‍മ്മിച്ച പൊന്മുടി റോഡിലെ ചിറ്റാര്‍ പാലം പൊളിച്ചുമാറ്റി വീതികൂടിയ പുതിയൊരു പാലം നിര്‍മ്മിക്കാന്‍ പോവുകയാണ്. ഇതോടൊപ്പം പന്നിക്കുഴി പാലം, പൊന്നാം ചുണ്ട് പാലം എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി കൂടി ഇന്ന് ആരംഭിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.





