India

ഒമിക്രോൺ; ഡൽഹിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ

Please complete the required fields.




ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി കൊവിഡ് കേസുകൾ വർധിച്ചിരുന്നു. ഞായറാഴ്ച, ഡൽഹിയിൽ 290 പുതിയ കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

അതേസമയം കേരളത്തിൽ 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 16 പേർക്കും സമ്പർക്കത്തിലൂടെ മൂന്നുപേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. എറണാകുളം 11, തിരുവനന്തപുരം ആറ്, തൃശൂർ, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി.

Related Articles

Leave a Reply

Back to top button