
കോഴിക്കോട് : ഗവ. ഹോമിയോകോളേജിലെ ഫിസിയോതെറാപ്പി ചികിത്സാനിരക്ക് വർധന താത്കാലികമായി പിൻവലിച്ചു. ജൂലായിൽ ചേർന്ന ആശുപത്രിവികസനസമിതിയുടെ (എച്ച്ഡിഎസ്) ജനറൽബോഡി യോഗമാണ് ചികിത്സാനിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത്. എപിഎൽ വിഭാഗത്തിന്റെ ചികിത്സാനിരക്ക് അൻപതുശതമാനവും ബിപിഎൽ വിഭാഗത്തിന് മുപ്പതുശതമാനവുമാണ് വർധിപ്പിക്കാൻ ഉദ്ദേശിച്ചത്.
കോൺഗ്രസ് പ്രതിഷേധത്തെത്തുടർന്ന് തീരുമാനം നടപ്പാക്കിയില്ല. എന്നാൽ, എച്ച്്ഡിഎസ് ജനറൽ ബോഡി തീരുമാനത്തെ മറികടക്കാൻ മാനേജിങ് കമ്മിറ്റിക്ക് അനുവാദമില്ലാത്തതിനാൽ തീരുമാനം സെപ്റ്റംബർ 22 മുതൽ വീണ്ടും നടപ്പാക്കാൻ തീരുമാനിച്ചു. ഈ തീരുമാനമാണ് താത്കാലികമായി പിൻവലിച്ചത്.





