Thiruvananthapuram

ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

Please complete the required fields.




തിരുവനന്തപുരം: ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യമനസ്സുകളുടെ ഐക്യം വിളംബരം ചെയ്യുന്ന ആശയമാണ് ഓണം. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു തരത്തിലുമുള്ള അസമത്വവും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്നും എല്ലാ മനുഷ്യരും തുല്യരായി തുടരേണ്ടതുണ്ടെന്നും ഓണസങ്കൽപം നമ്മോട് പറയുന്നു. വരും കാലങ്ങളിൽ സമാനമായ ഒരു സാമൂഹിക ക്രമം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഉത്തേജനം നൽകുന്ന ഒരു ചിന്തയാണിത്. അതിനാൽ ഓണത്തെ ആശ്ലേഷിക്കാനും എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി ഒന്നിക്കാനും നമുക്ക് കഴിയണം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമൃദ്ധമായ ഓണാശംസകൾ നേരുന്നതായും മുഖ്യമന്ത്രി ആശംസിച്ചു.

Related Articles

Leave a Reply

Back to top button