Thiruvananthapuram

”കരുതലോടെ ക്രിസ്മസ് ആഘോഷം ”; ആശംസ നേർന്ന് മുഖ്യമന്ത്രി

Please complete the required fields.




വിശ്വാസികൾക്ക് ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ ക്രിസ്‌മസ് ആഘോഷിക്കാമെന്നും ഏവർക്കും ഹൃദയപൂർവം ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

”സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസ്. ഏവരേയും തുല്യരായി കാണാനും അപരൻ്റെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിൻ്റെ അന്തസത്ത. ഈ സന്ദേശം ഉയർത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേ സമയം, കോവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ, ക്രിസ്‌മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു”.- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Leave a Reply

Back to top button