Kannur

തലശ്ശേരിയിൽ മാരക ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

Please complete the required fields.




തലശ്ശേരി: എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ സഹിതം ഹോട്ടലിൽ മുറിയെടുത്ത രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പഴയ ബസ് ബസ്റ്റാന്റിനു സമീപത്തുള്ള ഹോട്ടലിലായിരുന്നു ഇവരുണ്ടായിരുന്നത്.

പൊലീസിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊച്ചി സ്വദേശിയായ കെ എം റിഷാദ്, തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ സി പി കെ നദീം എന്നിവരെ പിടികൂടിയത്. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഇവർ മുറി തുറക്കുവാൻ വിസമ്മതിച്ചു. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് മുറി തുറന്നത്. ഇവരിൽ നിന്നും 15.49 ഗ്രാം എംഡിഎംഎ, 3.07 ഗ്രാം ഹാഷിഷ് ഓയിൽ, 5.61 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.തലശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി വി ബിജു പ്രകാശിന്റെ നിർദ്ദേശപ്രകാരം എസ്ഐ പി പി ഷമീലിന്റെ നേതൃത്വത്തിൽ എസ്ഐ ഷാഫത്ത് മുബാറക്ക്, എസ്ഐ രാജീവൻ, എസ്‍സിപിഒ പ്രവീഷ്, എസ്‍സിപിഒ നസീൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button