Ernakulam

തീരക്കടലിൽ നത്തോലി ചാകര

Please complete the required fields.




എറണാകുളം : ഒരിടവേളയ്ക്കു ശേഷം തീരക്കടലിൽ നത്തോലി ചാകരയെത്തി. മൺസൂൺ സമയത്തു വൻ തോതിൽ ലഭിക്കുന്ന മത്സ്യമാണിതെങ്കിലും കുറച്ചു കാലമായി ലഭ്യത തീരെ കുറവായിരുന്നു.എന്നാൽ, ഇക്കുറി എത്തിയ നത്തോലി ചാകര മത്സ്യമേഖലയ്ക്ക് ഉണർവുണ്ടാക്കിയിട്ടുണ്ട്. ഈ ആഴ്ച കൊച്ചി- ആലപ്പുഴ മേഖലയിൽ നിന്ന് കടലിൽ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വല നിറയെ നത്തോലി കിട്ടി. ടൺ കണക്കിന് നത്തോലിയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഹാർബറുകളിൽ എത്തിയത്.

ചെല്ലാനം മിനി ഫിഷിങ് ഹാർബറിൽ മാത്രം 200 ലേറെ വള്ളങ്ങൾക്ക് നത്തോലി ലഭിച്ചതായി തൊഴിലാളികൾ പറയുന്നു. കൊച്ചി മേഖലയിൽ ലഭിച്ച ഭൂരിഭാഗം നത്തോലിയും മത്സ്യത്തീറ്റ നിർമാണ ഫാക്ടറിയിലേക്കാണു പോയത്. ചെറിയൊരു ഭാഗം മാത്രമാണ് പൊതു മാർക്കറ്റുകളിലേക്ക് എത്തിയത്.

Related Articles

Back to top button