Thiruvananthapuram

10 ജില്ലകളുടെ തലപ്പത്ത് വനിതാ കളക്ടർമാർ, ഇത് കേരളത്തിന്റെ റെക്കോർഡ് നേട്ടം

Please complete the required fields.




തിരുവനന്തപുരം: കേരളത്തിൽ വനിതാ കളക്ടർമാ‍ർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളിൽ 10 ജില്ലകളും ഇപ്പോൾ ഭരിക്കുന്നത് വനിതാ കളക്ടർമാരാണ്. നേരത്തേ ഒമ്പത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ ബുധനാഴ്ച നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോർഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. 

തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയിൽ അ​ഫ്സാ​ന പ​ർ​വീ​ൻ, പ​ത്ത​നം​തി​ട്ടയിൽ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ, ആ​ല​പ്പു​ഴയിൽ ഇനി മുതൽ ഡോ.​രേ​ണു​രാ​ജ്, കോ​ട്ട​യത്ത് ഡോ.​പി.​കെ. ജ​യ​ശ്രീ, ഇ​ടു​ക്കിയിൽ ഷീ​ബ ജോ​ർ​ജ്, തൃ​ശൂ​ർ ജില്ലയിൽ ഹ​രി​ത വി. ​കു​മാ​ർ, പാ​ല​ക്കാ​ട് ​മൃ​ൺ​മ​യി ജോ​ഷി, വ​യ​നാ​ട് എം.​ഗീ​ത, കാ​സ​ർ​കോ​ട് ജില്ലയിൽ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ൺ​വീ​ർ​ച​ന്ദ് എ​ന്നി​വ​രാ​ണ് കേരളത്തിലെ 10 ജില്ലകളിലെ പെൺ സാരഥികൾ. 

എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ മാത്രമാണ് പു​രു​ഷ​ ഐഎഎസ് ഓഫീസർമാർ ഭരിക്കുന്നത്. കൊ​ല്ലം ക​ല​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ന്‍റെ ഭ​ർ​ത്താ​വ്​ ജാ​ഫ​ർ മാ​ലി​ക്കാ​ണ്​ എ​റ​ണാ​കു​ളം ക​ല​ക്ട​ർ. റ​വ​ന്യൂ ദി​നാ​ഘോ​ഷത്തിന്റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച റ​വ​ന്യൂ പു​ര​സ്കാ​ര​ങ്ങ​ളി​ൽ മി​ക​ച്ച മൂ​ന്ന് ജി​ല്ലാ ക​ളക്ട​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ ര​ണ്ടു​പേ​രും വ​നി​ത​ക​ളാ​യി​രു​ന്നു. ന​വ്ജ്യോ​ത് ഖോ​സ, മൃ​ൺ​മ​യി ജോ​ഷി എന്നിവരാണ് ഈ നേട്ടം കൈവരിച്ച വനിതാ കളക്ടർമാർ. ആലപ്പുഴ കളക്ടറായിരിക്കെ വിരമിക്കുന്ന എ.​അ​ല​ക്സാ​ണ്ട​റാണ് ഈ ​പു​ര​സ്കാ​രം നേ​ട്ടം സ്വന്തമാക്കിയ മറ്റൊരാൾ. ഇ​ദ്ദേ​ഹം വി​ര​മി​ക്കുന്നതോടെയാണ് ഡോ.​രേ​ണു​രാ​ജിനെ കളക്ടറായി നിയമിച്ചിരിക്കുന്നത്. 

Related Articles

Leave a Reply

Back to top button