Thiruvananthapuram

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഇന്ന് രണ്ട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചു. നാളെ അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇന്ന് 10 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്.

നാളെ വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടായതിനാൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു. മറ്റന്നാൾ മുതൽ മഴയുടെ ശക്തി കുറയുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ കാര്യമായ മഴയ്ക്ക് സാധ്യതയില്ല. എന്നാൽ ഇന്നും നാളെയും ഓറ‍ഞ്ച് അലർട്ട് നിലനിൽക്കുന്ന വയനാട്ടിലും ഇടുക്കിയിലും മഴക്കെടുതി മുന്നറിയിപ്പുകൾ ജനങ്ങൾ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം അപകടസാധ്യതാ മേഖലകളിൽ നിന്ന് മാറി താമസിക്കണം.

Related Articles

Back to top button