Thiruvananthapuram

പ്രളയ സാധ്യതാ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ നദികളില്‍ ജലനിരപ്പുയർന്നു, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Please complete the required fields.




തിരുവനന്തപുരം : പ്രളയ സാധ്യത മുന്നറിയിപ്പ് കാരണം സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്നാണ് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

ഓറഞ്ച് അലര്‍ട്ട്

എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍)

തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍)

മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി, കോന്നി ജി ഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സി ഡബ്ല്യു സി))

കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സി ഡബ്ല്യു സി)

ഇടുക്കി : തൊടുപുഴ (മണക്കാട് സ്റ്റേഷന്‍ – സി ഡബ്ല്യു സി)

എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍, മാര്‍ത്താണ്ഡവര്‍മ സ്റ്റേഷന്‍), മുവാറ്റുപുഴ (കക്കടശ്ശേരി സ്റ്റേഷന്‍)

പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍)

തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍)

വയനാട് : കബനി (ബാവേലി, കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സി ഡബ്ല്യു സി)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാകണമെന്നും അറിയിപ്പുണ്ട്.

Related Articles

Back to top button